ദോഹ: ആണവ സുരക്ഷ, റേഡിയേഷൻ സംരക്ഷണം എന്നീ മേഖലകളിൽ പരസ്പര സഹകരണത്തിനും വിവരവിനിമയത്തിനുമായി ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെയും ഈ മേഖലയിൽ പരിചയസമ്പത്ത് പങ്കുവെക്കുന്നതിന്റെയും ഭാഗമായാണ് കരാർ.
ഖത്തറിനെ പ്രതിനിധീകരിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുൽ അസീസ് ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ മഹ്മൂദും സൗദി അറേബ്യക്ക് വേണ്ടി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. ......
ദോഹ:ഫോർബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ഏറ്റവും സ്വാധീനശക്തിയുള്ള സി.ഇ.ഓമാരുടെ പട്ടികയിൽ ഖത്തറിൽ നിന്ന് 11 പ്രമുഖർ ഇടംപിടിച്ചു. ബാങ്കിങ്, ഊർജ്ജം, ടെലികോം, ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കോർപ്പറേറ്റ് സാരഥികളാണ് ഈ നേട്ടം കൈവരിച്ചത്.
2026 ഒന്നാം പാദത്തിൽ 3,873 കോടി ഡോളർ ആസ്തിയും 120 കോടി ഡോളർ അറ്റാദായവും കൈവരിച്ച് ക്യു.എൻ.ബി ഗ്രൂപ്പ് സി.ഇ.ഓ അബ്ദുള്ള മുബാറക് അൽ ഖലീഫ പട്ടികയിൽ മുന്നിലെത്തി. ......
ദോഹ: കൊച്ചു കൂട്ടുകാരുടെ ചിരിമുഴക്കങ്ങളും വിനോദത്തിന്റെ വർണ്ണപ്പൊലിമയും നിറഞ്ഞ 'ഖത്തർ ഗെയിംസ് ഫെസ്റ്റിവലിന്റെ' നാലാം പതിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ സമാപിച്ചു. കുരുന്നുകൾക്കും കുടുംബങ്ങൾക്കുമായി വിജ്ഞാനവും വിനോദവും ഇഴചേർത്ത് വിസിറ്റ് ഖത്തർ ഒരുക്കിയ ഗെയിംസ് ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തിയത് 1,48,000-ൽ പരം സന്ദർശകരാണ്.
വിസിറ്റ് ഖത്തറിന്റെ 'ഹലോ സമ്മർ' പ്രചാരണ പരിപാടിയുടെ ഭാഗമായി 'ഖത്തർ കലണ്ടറും' ജനപ്രിയ കുട്ടികളുടെ ചാനലായ 'സ്പേസ്ടൂണും' ചേർന്നാണ് ഈ വിനോദവിരുന്ന് ഒരുക്കിയത്. ......
ദോഹ:വേനലവധിക്കാലത്തിന്റെ മടുപ്പകറ്റി കൗമാരമനസ്സുകളിൽ പുത്തനുണർവ് നിറച്ച് അൽ അറബി സ്പോർട്സ് ക്ലബ്ബിന്റെ യൂത്ത് കമ്മിറ്റി. കായിക-യുവജന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വേനൽക്കാല പരിപാടികളുടെ ഭാഗമായി കുട്ടികൾക്കായി 'ട്രോക്കാഡെറോ' തീം പാർക്കിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
ആവേശത്തിരയിളകിയ വിനോദയാത്രയിൽ പങ്കെടുത്ത കുരുന്നുകൾക്ക് കാർ റേസിംഗും ലേസർ ഗെയിമുകളും ഉൾപ്പെടെയുള്ള അത്യാധുനിക ഇലക്ട്രോണിക് വിനോദങ്ങളുടെ മാന്ത്രികലോകമാണ് തുറന്നുകിട്ടിയത്. ......
കൊച്ചി: കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനും കവിയും സാംസ്കാരിക പ്രവർത്തകനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 13 വരെ കെടാമംഗലം സാംസ്കാരികോത്സവo സംഘടിപ്പിക്കുന്നു. അഞ്ചു ദിവസവും പ്രശസ്ത കാഥികരുടെ കഥാപ്രസംഗങ്ങളും കൂടാതെ കഥാപ്രസംഗം, നാടകം , സിനിമ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രമുഖരെ അണിനിരത്തി സിമ്പോസിയങ്ങളും പ്രഭാഷണങ്ങളും പ്രശസ്ത പ്രതിഭകളെ ആദരിക്കുകയും ചെയ്യും.
9 ന് വൈകിട്ട് 5ന് സാംസ്കാരികോത്സവം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ......
ദോഹ: പ്രവാസി മലയാളി വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ സംഘടിപ്പിച്ച 'അൽഫുതുവ്വ' സമ്മർ ക്യാമ്പ് സമാപിച്ചു. ഷഹാനിയിലെ ഫാമിലി റിസോർട്ടിൽ നടന്ന ദ്വിദിന ക്യാമ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, നേതൃശേഷി, സാമൂഹിക അവബോധം, കൂട്ടായ പ്രവർത്തനശീലം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ......
കർണാടകം: ഈ മാസം മൂന്നിന് നടന്ന മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസംതൃപ്തിയും പ്രശ്നങ്ങളും കരുത്താർജ്ജിക്കുകയാണ്. മുതിർന്ന നേതാക്കളായ ദിനേഷ് ഗുണ്ടുറാവുവും എച്ച് കെ പാട്ടീലും തമ്മിൽ മന്ത്രിസഭാ വികസന ദിവസം ഷെയർ ചെയ്തതെന്ന് കരുതപ്പെടുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ......
ദോഹ, ഖത്തർ: TAC ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026 വേനൽക്കാല ക്യാമ്പിന് 2026 ജൂലൈ 31-ന് വർണാഭമായ സമാപനം. കുട്ടികളുടെ സർഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന ചടങ്ങ് രക്ഷിതാക്കളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവം നടന്നു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച നൃത്തം, സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിനെ ശ്രദ്ധേയമാക്കി. ......
ദോഹ: സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഓഗസ്റ്റ് 7 ന് വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മുൻ വ്യവസായ - നിയമ വകുപ്പ് മന്ത്രി പി. ......